ബാർ കോഴ..കേസെടുക്കാൻ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്…
മദ്യനയം മാറ്റുന്നതിനു പണം പിരിക്കാൻ ബാർ അസോസിയേഷൻ നേതാവ് അനിമോൻ നിർദേശിക്കുന്ന വാട്‌സാപ് സന്ദേശത്തിത്തിന്റെ പേരിൽ കേസെടുക്കാൻ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്.അസോസിയേഷന്റെ ആസ്ഥാന മന്ദിരം നിർമിക്കാനുള്ള പണം കണ്ടെത്താനാണ് ശബ്ദ സന്ദേശം അയച്ചതെന്നാണ് അനിമോൻ പറയുന്നത്.സർക്കാരിന് പണം നൽകണമെന്ന കാര്യം ശബ്ദ സന്ദേശത്തിൽ പറയുന്നില്ലെന്നും അനിമോന്റെ മൊഴിയിലുണ്ട്.
മദ്യനയം മാറ്റാൻ പണം പിരിച്ചില്ലെന്ന് ഇടുക്കിയിലെ മറ്റ് ബാറുടമകളും മൊഴി നൽകി. ഇതോടെ, അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുമെന്നാണ് സൂചന.പണം പിരിച്ചതിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയേക്കും.