ബാർ ഉടമകളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമല്ല..തന്റെ ഏതു നമ്പറാണ് ഗ്രൂപ്പിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കണമെന്ന് അർജുൻ…
ബാർ കോഴ വിവാദത്തിൽ ക്രൈംബ്രാഞ്ച് നോട്ടീസ് ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ.ഇടുക്കിയിലെ ബാർ ഉടമകളുടെ വാട്സാപ് ഗ്രൂപ്പിൽ താനില്ലെന്ന് അർജുൻ പറഞ്ഞു.തന്റെ ഏതു നമ്പറാണ് ആ ഗ്രൂപ്പിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കണം. എന്റെ അറിവിൽ അങ്ങനെയില്ല. തെളിവ് പൊലീസും സർക്കാരും പുറത്തു കൊണ്ടുവരണം. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ വിളിച്ച് ക്ലാരിഫിക്കേഷൻ ചോദിച്ചുവെന്ന് അർജുൻ രാധാകൃഷ്ണൻ പറഞ്ഞു. വീട്ടിൽ വന്നാൽ വിശദീകരണം നൽകാമെന്ന് പറയുകയും ചെയ്തു.
ജനം മുഴുവനും ഈ സർക്കാരിനെതിരാണ്. അതാണ് പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും അർജുൻ ചൂണ്ടിക്കാട്ടി.ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സിപിഎം ബിജെപിയെക്കാൾ താഴെ പോയിരിക്കുകയാണ്. ആ വിവാദത്തിൽ നിന്നും തലയൂരാനാണ് തനിക്കെതിരായ നീക്കമെന്നും അർജുൻ രാധാകൃഷ്ണൻ പറഞ്ഞു.