ബാർബിക്യൂ അടുപ്പ് അണച്ചില്ല..വിഷപുക ശ്വസിച്ച് രണ്ട്‍ യുവാക്കൾക്ക് ദാരുണാന്ത്യം…
ബാർബിക്യൂ ചിക്കൻ തയാറാക്കിയ ശേഷം കെടുത്താതിരുന്ന കൽക്കരി അടുപ്പിൽ നിന്നുള്ള പുക ശ്വസിച്ച് രണ്ട്‍ യുവാക്കൾക്ക് ദാരുണാന്ത്യം.കൊടൈക്കനാലിലാണ് സംഭവം.തിരുച്ചിറപ്പള്ളി സ്വദേശികളായ ആനന്ദ ബാബു, ജയകണ്ണൻ എന്നിവരാണു ചിന്നപ്പള്ളത്തെ റിസോർട്ടിൽ ഉറക്കത്തിൽ മരിച്ചത്. ശിവശങ്കർ, ശിവരാജ് എന്നീ രണ്ട് സുഹൃത്തുക്കളോടൊപ്പം കൊടൈക്കനാലിൽ എത്തിയ ഇവർ വെള്ളിയാഴ്ച ചിന്നപ്പള്ളത്തെ റിസോർട്ടിലാണ് താമസിച്ചിരുന്നത്.
ബാര്‍ബിക്യൂ ചിക്കന്‍ തയാറാക്കിയ ശേഷം കല്‍ക്കരി അടുപ്പ് കെടുത്താതെയാണ് ഇവര്‍ ഉറങ്ങിയത്. അടുപ്പില്‍ നിന്നുള്ള പുക ശ്വസിച്ചാണ് മരണം. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ശിവശങ്കറും ശിവരാജും മറ്റൊരു മുറിയില്‍ കിടന്നതിനല്‍ രക്ഷപ്പെട്ടു. ലിവിങ് റൂമില്‍ ബാര്‍ബിക്യൂ ചിക്കന്‍ പാകം ചെയ്ത ശേഷം അടുപ്പിലെ തീ കെടുത്താതെയാണ് സംഘം ഉറങ്ങാന്‍ പോയത്. രാവിലെ ആയിട്ടും ഇരുവരും ഉണരാതിരുന്നതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘം എത്തി നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. അടുപ്പില്‍ നിന്ന് വിഷാംശമുള്ള വാതകം പുറത്തു വന്നതായും ഇത് ശ്വസിച്ച് ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍