ബാർകോഴ കേസ്..അർജ്ജുൻ രാധാകൃഷ്ണനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും…
ബാർകോഴ കേസിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മകൻ അർജ്ജുൻ രാധാകൃഷ്ണനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ജവഹർ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യുക. മദ്യനയം മാറ്റത്തിനായി പണപ്പിരിവിന് ബാർ ഹോട്ടൽ അസോസിയേഷൻ നേതാവ് അനിമോൻ ശബ്ദസന്ദേശം ഇട്ട വാട്സ്ആപ്പ് ഗ്രൂപ്പിൽ അർജുൻ രാധാകൃഷ്ണൻ അംഗമാണെന്നാണ് ക്രൈംബ്രാഞ്ച് വാദം. ഈ സാഹചര്യത്തിലാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ അർജ്ജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്.