ബാലചന്ദ്രകുമാർ ബലാത്സംഗം ചെയ്തെന്ന് യുവതി

കൊച്ചി: ദിലീപ് കേസിൽ തെളിവുകൾ നൽകി മാധ്യമങ്ങളിൽ തിളങ്ങി നിൽക്കുന്ന സംവിധായകൻ ബാലചന്ദ്രകുമാർ ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി യുവതി. തൃശൂർ സ്വദേശിനിയായ യുവതിയാണ് രംഗത്തുവന്നിരിക്കുന്നത്.

ജോലിക്കെന്നു പറഞ്ഞു വിളിച്ചു വരുത്തി യുവതിയെ ക്രൂരമായി പീഡിപ്പിച്ചതായും അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇവർ വെളിപ്പെടുത്തുന്നു. ഒരു യു ട്യൂബ് ചാനലിലൂടെയാണ് ഇവരുടെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇയാളുടെ കൈയില്‍ പെന്‍ ക്യാമറ അടക്കമുള്ള സാധനങ്ങള്‍ എപ്പോഴും ഉണ്ടാകാറുണ്ടെന്നും യുവതി ആരോപിച്ചു. ഇയാൾ വളരെ നല്ലവനായാണ് ചാനലുകളിൽ അഭിനയിക്കുന്നത്. പീഡിപ്പിക്കുന്ന സമയത്ത് ഇയാൾ പറഞ്ഞിരുന്ന പേര് ബാലു എന്നായിരുന്നു.

എന്നാൽ ഇയാളുടെ ദൃശ്യങ്ങൾ ചാനലിൽ വന്നപ്പോൾ ആണ് ബാലചന്ദ്രകുമാർ ആണ് ഇയാൾ എന്ന് മനസിലായതെന്ന് ഇവർ പറയുന്നു. ദിലീപ് തെറ്റുകാരനാണോ എന്നൊന്നും തനിക്കറിയില്ല, നടിക്ക് നീതി കിട്ടണമെന്നാണ് തന്റെ ആഗ്രഹം. എന്നാൽ ഇയാൾ ഇപ്പോൾ അണിഞ്ഞിരിക്കുന്നത് മുഖംമൂടി ആണ്. 10 വർഷം മുമ്പാണ് ഇയാൾ പീഡിപ്പിച്ചത്. ഇത്രയും നാൾ താൻ ഈ വിവരം പുറത്തു പറയാതിരുന്നത് ഭയന്നിട്ടാണെന്ന് ഇവർ പറയുന്നു.

ഇയാൾക്കെതിരെ താന്‍ ഇതുവരെ നിയമനടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍ ആത്മഹത്യ ചെയ്യേണ്ടി വരും എന്നതു കൊണ്ടാണെന്നും യുവതി പറഞ്ഞു. ഇയാൾക്കെതിരെ നിയമപരമായി പോരാടുമെന്നും നിലവിൽ ഡി.ജി.പിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. താൻ ജോലി ചെയ്തു ജീവിക്കുന്ന പാവപ്പെട്ട ഒരാൾ ആണെന്നും തനിക്ക് ഇയാളെ ഭയമാണെന്നും യുവതി പറയുന്നു. ഇയാൾ പീഡിപ്പിച്ച വിവരം പറഞ്ഞാൽ തന്റെ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും കൊല്ലുമെന്ന് പറഞ്ഞതായും ഇവർ പറയുന്നു.

പറയുന്നത് സത്യമാണോ എന്നറിയാൻ തന്നെ വേണമെങ്കിൽ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്നും, അതിനും തയ്യാറാണെന്നും ഇവർ പറയുന്നു. ബാലചന്ദ്രകുമാറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ഇതിനോടകം സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button