ബാറ്റിംഗ് കോച്ചായി കൊല്‍ക്കത്തയിലെ വിശ്വസ്തനെ വേണമെന്ന് ഗൗതം ഗംഭീര്‍….
രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയായി ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീറിന്‍റെ സഹായികള്‍ ആരൊക്കെയാകുമെന്നതിനെക്കുറിച്ച് നിര്‍ണായക സൂചന പുറത്ത്. തന്‍റെ സഹ പരിശീലകരെ നിയമിക്കാന്‍ പൂര്‍ണ അധികാരം നല്‍കണമെന്ന് ഗംഭീര്‍ ബിസിസിഐ ഉപദേശക സമിതിക്ക് മുമ്പാകെ അഭിമുഖത്തിനെത്തിയപ്പോള്‍ ഉപാധിവെച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബാറ്റിംഗ് പരിശീലക സ്ഥാനത്തേക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് പരിശീലകനായ അഭിഷേക് നായരുടെ പേരാണ് ഗംഭീര്‍ മുന്നോട്ട് വെച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ .