ബാര്‍ ജീവനക്കാരനെ കഴുത്തിൽ കുത്തിയ പ്രതി അറസ്റ്റിൽ…….
ബാര്‍ ജീവനക്കാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരി ചുങ്കത്തെ ഹസ്തിനപുരി ബാറിൽ വെച്ച് ജീവനക്കാരനെ കത്തികൊണ്ട് കഴുത്തിന് കുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. വൈത്തിരിയിലെ റിസോട്ട് ജീവനക്കാരനായ അത്തോളി മൊടക്കല്ലൂർ താഴെക്കുനി പനോളി അൻവർ (48) ആണ് പിടിയിലായത്.