ബാര്‍കോഴ..മന്ത്രി നൽകിയ പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കും…

ബാര്‍കോഴ ആരോപണം സംബന്ധിച്ച് എക്‌സൈസ് മന്ത്രി എം ബി രാജേഷിന്റെ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും.പരാതി ഡിജിപി ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി.ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്നതായിരുന്നു മന്ത്രിയുടെ ആവശ്യം. പുറത്തുവന്ന ശബ്ദ രേഖയെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.

ശബ്ദരേഖയിലുള്ളത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളെന്നും പരാതിയില്‍ മന്ത്രി സൂചിപ്പിച്ചിരുന്നു. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ പരാതിയുമായി മന്ത്രി രംഗത്തെത്തിയത്.

Related Articles

Back to top button