ബഹിരാകാശത്ത് കുടുങ്ങി സുനിത വില്യംസും സഹയാത്രികനും..ആശങ്ക…
സുനിത വില്യംസും സഹയാത്രികൻ ബുഷ് വിൽമോറും ഭൂമിയിലേക്ക് മടങ്ങാനാവാതെ ബഹിരാകാശത്ത് കുടുങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുന്നു.പേടകത്തിലെ തകരാർ പരിഹരിക്കാത്തതാണ് മടക്കയാത്ര വൈകാൻ കാരണമെന്നാണ് സൂചന. ഇവർ കയറിയ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്‌തിരിക്കയാണ്.അപകട ഭീഷണി ഇല്ലെന്നാണ് നാസ അറിയിച്ചത്.
ഹീലിയം ടാങ്കുകളിൽ ചോർച്ച വകവയ്‌ക്കാതെയാണ് സ്റ്റാർലൈനർ വിക്ഷേപിച്ചത്.ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലെ ഹീലിയം ചോർച്ച പൂർണ്ണമായി പരിഹരിച്ചിട്ടില്ല എന്നാണ് സൂചനകൾ.. മടക്കയാത്രയ്ക്കായി പേടകത്തിന്‍റെ പരിശോധനകൾ നടക്കുകയായിരുന്നു എന്നാണ് നാസ അറിയിച്ചിരുന്നത്. ഇന്നലെ തിരികെ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനുള്ള സാധ്യതകളും തേടിയിരുന്നു. പുതിയ തിയതി സംബന്ധിച്ച് നാസ അറിയിപ്പുകൾ ഒന്നും പുറത്തു വിട്ടിട്ടില്ല.അതേസമയം, സുനിതയെയും വില്‍മോറിനെയും ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ്എക്‌സ് കമ്പനിയുടെ ഡ്രാഗണ്‍ പേടകം ഉപയോഗിച്ച് തിരിച്ചെത്തിക്കാനുള്ള സാധ്യതയും ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.