ബസ് സ്റ്റാൻഡ് ടോയ്‍ലറ്റിൽ കമഴ്ത്തിവെച്ച ബക്കറ്റ് പൊക്കിയപ്പോൾ കണ്ടത് ചോര കുഞ്ഞിനെ..രക്ഷകയായി ശുചീകരണ തൊഴിലാളി…
ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജനിച്ച് മണിക്കൂറുകൾ മാത്രമായ പെണ്‍ കുഞ്ഞിനെ ശുചീകരണ തൊഴിലാളികൾ രക്ഷപ്പെടുത്തി. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.തമിഴ്‌നാട്ടിലെ മയിലാടുതുറൈയിലെ പുതിയ ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയത്തിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. ബക്കറ്റ് കമഴ്ത്തി വെച്ച നിലയിലായിരുന്നു. തുടർന്ന് നോക്കിയപ്പോഴാണ് പൊക്കിൾക്കൊടി മുറിച്ചു മാറ്റാത്ത നിലയിൽ കുഞ്ഞിനെ നിലത്ത് കിടത്തിയിരിക്കുന്നത് കണ്ടത്.
ഉടൻതന്നെ ശുചീകരണ തൊഴിലാളികൾ കുഞ്ഞിനെയുമെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് ഓടി. നവജാത ശിശുവിന് അടിയന്തര വൈദ്യസഹായം നൽകി. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ പരിചരണം നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.പോലീസ് കുഞ്ഞിന്‍റെ മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.