ബസ് സ്റ്റാന്‍ഡില്‍ യുവതി ബസ് ഇടിച്ചുമരിച്ചു
കോട്ടയം: കറുകച്ചാലില്‍ സ്വകാര്യബസ് സ്റ്റാന്‍ഡില്‍ യുവതി ബസ് ഇടിച്ചുമരിച്ചു. ചേന്നാട്ട് സാജുവിന്റെ മകള്‍ അന്‍സു അജിയാണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതരയോടെ ആയിരുന്നു അപകടം. കോട്ടയം -പാമ്പാടി -മല്ലപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹോളിമേരി ബസാണ് അന്‍സുവിനെ ഇടിച്ചത്. ഇതേ ബസിലായിരുന്നു അന്‍സു സ്റ്റാന്‍ഡില്‍ വന്നിറങ്ങിയത്.ബസ് ഇറങ്ങി നടന്നുപോയ അന്‍സുവിനെ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് ഇടിക്കുകയായിരുന്നു. പിന്നില്‍ നിന്ന് ബസ് തട്ടി നിലത്തുവീണ അന്‍സുവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുന്‍പേ മരണം സംഭവിച്ചിരുന്നു.