ബസ് സ്റ്റാന്‍ഡിന് സമീപം വന്‍തീപ്പിടിത്തം…
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം വൻതീപ്പിടിത്തം. സ്റ്റാൻഡിന് പിറകുവശത്തെ, സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. ഇവിടെ കൂട്ടിയിട്ടിരുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിനും ടയറുകൾക്കുമാണ് തീപ്പിടിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് തീ പടർന്നത്.
തീപ്പിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. ഡി.സി.പി. അനൂജ് പലിവാളും പോലീസ് സംഘവും സ്ഥലത്തെത്തി. ഫയർ ഫോഴ്സിന്റെ ഏഴ് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.