ബസ് യത്രികരോട് അനാവശ്യ ചോദ്യങ്ങളൊഴിവാക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിഗണേഷ് കുമാർ…..
തിരുവനന്തപുരം: ജീവനക്കാർക്ക് ഉപദേശ മാർഗ നിർദേശങ്ങളുമായി വീണ്ടും ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണമെന്നാണ് പുതിയ നിർദേശം. അനാവശ്യ ചോദ്യങ്ങൾ യാത്രക്കാരെ അസ്വസ്ഥരാക്കുന്നുവെന്നാണ് ഗണേഷ് കുമാർ അഭിപ്രായപ്പെട്ടത്. കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദിക്കുന്ന കണ്ടക്ടർമാരുടെ നടപടികൾ തെറ്റാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ തമ്മിലുള്ള ബന്ധം അറിയേണ്ട കാര്യം കെഎസ്ആർടിസി ജീവനക്കാർക്കില്ലെന്നും യാത്രക്കാർ വണ്ടിയിൽ കയറിയോ എന്നതും യാത്ര കൂലി നൽകിയോ എന്നുള്ളത് മാത്രമാണ് ജീവനക്കാർ ശ്രദ്ധിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.