ബസ് ബൈക്കിലിടിച്ച് റോഡില്‍ വീണ വിദ്യാർത്ഥിയുടെ മേൽ അതേ ബസ് കയറി ദാരുണാന്ത്യം….

സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണ സ്വദേശി കിണറ്റിന്‍കരക്കണ്ടി വീട്ടില്‍ സുനിയുടെ മകന്‍ കെകെ അമര്‍നാഥ് ആണ് മരിച്ചത്. കോഴിക്കോട്- കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അദ്‌നാന്‍ ബസാണ് ബൈക്കിലിടിച്ച് അപകടമുണ്ടായത്. ഇന്ന് രാവിലെ പത്തോടെ വെസ്റ്റ്ഹില്ലില്‍ വെച്ചാണ് അപകടമുണ്ടായത്. അമര്‍നാഥും സുഹൃത്ത് അഭിനവും അച്ഛന്റെ ബൈക്കില്‍ പുതിയങ്ങാടിയില്‍ നിന്നും തിരിച്ചുവരുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അമര്‍നാഥിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ കോഴിക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന അഭിനവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അശ്രദ്ധമായും അപകടകരമാം വിധത്തിലും എത്തിയ ബസ്സാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. 

Related Articles

Back to top button