ബസ് കാത്തുനിൽക്കുന്നതിനിടെ വിദ്യാർത്ഥി തളർന്നു വീണു…..ചികിത്സയിലിരിക്കെ മരിച്ചു….
പാലക്കാട് ജില്ലയിലെ കൂറ്റനാട് റോഡിൽ തളർന്ന് വീണ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കൂറ്റനാട് അൽ അമീൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് സിയാൻ(15) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയ്ക്കാണ് സംഭവം. കൂടെയുണ്ടായിരുന്ന സഹപാഠിയും അധ്യാപികയും മറ്റുള്ളവരും ചേർന്ന് ഉടൻതന്നെ വിദ്യാർത്ഥിയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. കറുകപുത്തൂർ ഇഞ്ചീരിവളപ്പിൽ ലത്തീഫിന്റെയും റെജിലയുടെയും മകനാണ്. സഹോദരങ്ങൾ റാഷിഫ് മിഥിലാജ്, മുഹമ്മദ് ദിനൂസ്. കബറടക്കം ഇന്ന് രാവിലെ കറുകപുത്തൂർ ജുമാ മസ്ജിദിൽ നടന്നു.