ബസും കാറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം…
കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം.കണ്ണൂർ കാർത്തിക പുരത്താണ് അപകടം നടന്നത്. കാർ യാത്രക്കാരിയായ യുവതിയാണ് മരിച്ചത്.തിരുവട്ടൂർ സ്വദേശി അസ്‌ല ആണ് മരിച്ചത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.ചീക്കാട് നിന്നും തളിപ്പറമ്പിലെക്ക് പോകുകയായിരുന്ന ബസും എതിരെ വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. കുട്ടി ഉൾപ്പടെ ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്.പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവട്ടൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്