ബസിൽ കുഴഞ്ഞ് വീണ യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചു
അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി ബസ്സിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരം – ഇരിഞ്ഞാലകുട ( കെ.എസ്.209) സ്വിഫ്റ്റ് ബസ്സിലെ യാത്രക്കാരനായിരുന്ന ചേർത്തല സ്വദേശി നജിവിജയൻ (56) ആണ്യാത്രക്കിടയിൽ വളഞ്ഞവഴി ഭാഗത്ത് വെച്ച് ബസ്സിൽ കുഴഞ്ഞു വീണത്. ഇന്ന് രാത്രി 8:10 ഓടെ ആയിരുന്നു സംഭവം. ഉടൻ തന്നെ ഡ്രൈവർ നിഥിൻ ബസ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ ലഭ്യമാക്കി യാത്രക്കാരനെ വാർഡിൽ പ്രവേശിപ്പിച്ചു.കായംകുളത്ത് നിന്നാണ് നജിവിജയൻബസ്സിൽ കയറിയത്.