ബസിന് മുന്നിലേക്ക് ബൈക്ക് ഇടിച്ചു കയറി.. യുവാവിന്…
തൃശൂർ: പഴയന്നൂരിൽ മുസ്ലീം പള്ളിക്ക് സമീപം ബസിന് മുന്നിലേക്ക് ബൈക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. വെള്ളാറുകുളം നെയ്നുകുളങ്ങര ശശികുമാറിന്റെ മകൻ ശരത് കുമാർ (25) ആണ് മരിച്ചത്. പഴയന്നൂരിൽ നിന്നും ആലത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ശരത് എതിരെ വരികയായിരുന്ന കൃഷ്ണകൃപ ബസിലാണ് ഇടിച്ചത്. ഉടൻ തന്നെ വടക്കേത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടക്കേത്തറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.