ബസിന് നേരേ പാഞ്ഞടുത്ത് കാട്ടാന
തൃശൂർ: അതിരപ്പള്ളി ആനക്കയത്ത് സ്വകാര്യ ബസിന് നേരേ പാഞ്ഞടുത്ത് കാട്ടാന. കാട്ടിൽ മറഞ്ഞിരുന്ന കാട്ടാന പെട്ടെന്ന് പാഞ്ഞടുക്കുകയായിരുന്നു. 15 മിനിറ്റോളം റോഡിൽ നിലയുറപ്പിച്ച കാട്ടാനയെ വനപാലകർ തുരത്തി. ബസ് വേഗത്തിൽ മുന്നോട്ടെടുത്തതിനാൽ അപകടം ഒഴിവാവുകയായിരുന്നു. ആനക്ക് മദപ്പാടുണ്ടെന്നാണ് സൂചന. സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകി.