ബസിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ കുരുക്കി പതിനേഴുകാരൻ
പത്തനംതിട്ട∙ബസിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ച സർക്കാർ ഉദ്യോഗസ്ഥനെ കുരുക്കി പതിനേഴുകാരൻ. പത്തനംതിട്ടയില്‍ സ്വകാര്യ ബസിലായിരുന്നു പീഡനശ്രമം.
പത്തനംതിട്ട തട്ടയില്‍ വച്ചായിരുന്നു പതിനേഴുകാരനുനേരെ അതിക്രമം. ഉപദ്രവം മുതല്‍ പതിനേഴുകാരന്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ചു. ശല്യം കൂടി വന്നതോടെ ആണ്‍കുട്ടി ബഹളംവച്ചു. ഇതോടെ പ്രതി ബസില്‍നിന്ന് ഇറങ്ങിയോടി രക്ഷപെട്ടു. പതിനേഴുകാരന്‍റെ പരാതിയില്‍ കൊടുമൺ പൊലീസ്
പോക്സോ അടക്കമുള്ളവകുപ്പുകൾ ചേർത്ത് കേസെടുത്തു.
പന്തളം തെക്കേക്കര പഞ്ചായത്തിലെ ഓവർസിയറാണ് പ്രതി. പ്രതിക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും കേസുമായി മുന്നോട്ടുപോകുമെന്നും പരാതിക്കാരന്‍
പറഞ്ഞു.