ബലാത്സംഗ കേസില്‍ നിന്ന് തലയൂരാന്‍ യുവതിയെ വിവാഹം ചെയ്തു… പിന്നീട്….
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നിന്ന് രക്ഷനേടാന്‍ നിയമവിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ചു. പിന്നീട് യുവതിക്ക് നേരേ സ്ത്രീധന പീഡനമെന്ന് ആരോപണം. തിരുവനന്തപുരം ആര്യനാട് സ്വദേശിക്കെതിരെ നല്‍കിയ പരാതിയില്‍ ആര്യനാട് പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് വിദ്യാര്‍ത്ഥിനി തിരുവനന്തപുരം റൂറല്‍ എസ്പിക്ക് പരാതി നല്‍കി.
ബലാത്സംഗ കേസില്‍നിന്ന് രക്ഷപ്പെടാന്‍ യുവാവ് വിവാഹം കഴിച്ചെന്നും, വിവാഹശേഷം ദേഹോപദ്രവം എല്‍പ്പിക്കുന്നുവെന്നുമാണ് പെണ്‍കുട്ടി ആര്യനാട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ ഭാര്‍ത്താവ്, അവരുടെ മാതാപിതാക്കള്‍ എന്നിവരെ പ്രതികളാക്കിയെങ്കിലും പൊലീസ് തുടര്‍നടപടി സ്വീകരിക്കുന്നില്ലെന്ന് റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവ് പെണ്‍കുട്ടി ആശുപത്രിയില്‍ കഴിയവെ മുറിയിലെത്തി പീഡിപ്പിച്ചെന്നാണ് ആദ്യ പരാതി. കേസില്‍ അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ വിവാഹം കഴിക്കുകയായിരുന്നു.