ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മന്ത്രവാദിയുടെ ജനനേന്ദ്രിയം ഛേദിച്ച് യുവതി

ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മന്ത്രവാദിയുടെ ജനനേന്ദ്രിയം ഛേദിച്ച് യുവതി. മന്ത്രവാദത്തിലൂടെ രോഗശാന്തി നൽകാമെന്ന അവകാശവാദവുമായി ഇയാൾ യുവതിയുടെ വീട്ടിലെത്തിയിരുന്നു. മന്ത്രവാദത്തിനിടെയാണ് ഇയാൾ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്.

തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ സ്വയരക്ഷാർത്ഥമാണ് യുവതി ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. അസമിലെ മോറിഗാവോൺ ജില്ലയിലെ ബോരാലിമാരിയിലാണ് സംഭവം. ഉസ്‌മാൻ അലി എന്നയാൾക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ ഗുവാഹത്തിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.

Related Articles

Back to top button