ബന്ധുവിന് കൂട്ടിരിപ്പിന് എത്തി… ആശുപത്രി ജീവനക്കാരിയുടെ മൊബൈൽ ഫോൺ അടിച്ചുമാറ്റി…. ഒടുവിൽ…..

അമ്പലപ്പുഴ :ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ. മുഹമ്മ പഞ്ചായത്ത് ഏഴാം വാർഡിൽ കൊച്ചു പറമ്പിൽ വീട്ടിൽ ബാബുവിൻ്റെ മകൻ ബാലു (32)നെ ആണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച ഉച്ചക്ക് 2.15ന് ആയിരുന്നു സംഭവം.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഇ .സി. ജി മേശയിൽ വെച്ചിരുന്ന, ജീവനക്കാരിയായ ആമിനയുടെ വിവോ വൈ20 മൊബൈൽ ഫോൺ ആണ് ഇയ്യാൾ മോഷ്ടിച്ചത്. ആമിനയുടെ പരാതിയിൽ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തുന്നതിനിടെ വൈകിട്ടോടെ ഇയ്യാളെ ആശുപത്രി പരിസരത്ത് കണ്ടെത്തുകയും എയ്ഡ് പോസ്റ്റ് പൊലീസ് പിടികൂടി അമ്പലപ്പുഴ പൊലീസിന് കൈമാറുകയായിരുന്നു. ആശുപത്രിയിൽ കഴിയുന്ന ബന്ധുവിന് കൂട്ടിരിപ്പിനായി എത്തിയതായിരുന്നു ഇയ്യാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.

Related Articles

Back to top button