ബന്ധുവായ 15 കാരനെ ലൈംഗികമായി പീഡിപ്പിച്ച് 24 കാരി ചേച്ചി, പുറത്തറിഞ്ഞത് അസഹനീയമായ വേദനയെ തുടർന്ന്..
മലപ്പുറം: ബന്ധുവായ 15 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 24 കാരിയായ യുവതിയുടെ ജാമ്യം തള്ളി പോക്സോ കോടതി. റിമാൻഡിൽ കഴിയുന്ന തിരൂർ സ്വദേശിനി സുനിഷയുടെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളിയത്. ജഡ്ജി എസ്.നസീറയാണ് ഹർജി തള്ളിയത്. 2021 സെപ്തംബർ 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവായ 15 കാരനെ യുവതി തന്റെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തി രാത്രി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 20ന് ആൺകുട്ടിയെ മാതാപിതാക്കളുടെ സമ്മതമില്ലാതെ അങ്ങാടിപ്പുറത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയും ഇവിടെയുള്ള ലോഡ്ജിൽ വെച്ച് വീണ്ടും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
അഗളി കള്ളമലയിലെ ലോഡ്ജിലാണ് കുട്ടിയെ എത്തിച്ചത് യുവതിയുടെ സുഹൃത്തായ മോഹൻദാസിന്റെ കാറിലായിരുന്നു. യുവതി നേരത്തെ ജോലി ചെയ്തിരുന്ന തിരൂരിലെ ക്ലിനിക്കിലുള്ള ഡോക്ടർ ആണ് മണ്ണാർക്കാട് സ്വദേശിയായ മോഹൻദാസ്. യുവതിക്ക് സഹായം ചെയ്തു നൽകിയതിന് ഇയാളെയും അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് മോഹൻദാസ്. സംഭവത്തിന് ശേഷം തിരിച്ച് വീട്ടിലെത്തിയ ആൺകുട്ടി അസഹനീയമായ വേദനയെ തുടർന്ന് വിവരം ബന്ധുവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. 2022 മാർച്ച് 5നാണ് യുവതിയെയും കൂട്ടാളിയെയും പിടികൂടിയത്.