ബന്ധുക്കൾക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട മൂന്ന് കുട്ടികളും മരിച്ചു….

പാലക്കാട് മണ്ണാർക്കാട് കരിമ്പുഴയിൽ വിദ്യാർത്ഥികൾ പുഴയിലകപ്പെട്ട സംഭവത്തിൽ മരണം മൂന്നായി.ചികിത്സയിലുണ്ടായിരുന്ന കോട്ടോപ്പാടം പുറ്റാനിക്കാട് പുതിയ വീട്ടിൽ ബാദുഷ (20)യും മരിച്ചതോടെയാണ് മരണം മൂന്നായത് .ഇന്നലെ വൈകീട്ട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമായിരുന്നു അപകടം. അപകടത്തിൽ ബാദുഷയുടെ ബന്ധുക്കളായ റിസ്വാന (19), ദീമ മെഹ്ബ ( 19) എന്നിവർ നേരുത്തെ മരണപ്പെട്ടിരുന്നു. കാരാക്കുർശ്ശി അരപ്പാറ സ്വദേശികളാണ് മൂന്ന് പേരും.

കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം ജേഷ്ഠാനുജന്മാരുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്. പുഴക്ക് സമീപം തോട്ടം വാങ്ങിയതിൽ എത്തിയതായിരുന്നു മൂന്നുപേരും. അവിടെ നിന്നും കുളിക്കാൻ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് പുഴയിൽ മുങ്ങിയത്. നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് കുട്ടികളെ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്രക്ഷിക്കാൻ ആയില്ല .

Related Articles

Back to top button