ബജറ്റിൽ കേരളത്തിനോട് അവഗണനയില്ല.. സുരേഷ് ഗോപി…
മോദി സർക്കാരിന്റെ ബജറ്റിൽ കേരളത്തിനോട് അവഗണന ഇല്ലെന്ന് സുരേഷ് ഗോപി. കേരളത്തിൽ യുവാക്കളില്ലേ. യുവാക്കൾക്ക് വേണ്ടിയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലേയെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന സർക്കാർ എയിംസിന് മതിയായ സ്ഥലം നൽകിയിട്ടില്ല. 150 ഏക്കർ സ്ഥലം നൽകിയിട്ടുള്ളത് മതിയാകില്ല. കോഴിക്കോട് സംസ്ഥാന സർക്കാർ നൽകിയ150 ഏക്കർ സ്ഥലം മതിയാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.