ബജറ്റിനെതിരെ പ്രതിപക്ഷം.. പാർലമെന്റ് കവാടത്തിൽ പ്രതിഷേധവുമായി ഇൻഡ്യാ മുന്നണി…
ധനമന്ത്രി നിർമല സീതാരാമൻ ചൊവ്വാഴ്ച അതരിപ്പിച്ച ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി പാർലമെന്റ് കവാടത്തിൽ പ്രതിഷേധവുമായി ഇൻഡ്യാ മുന്നണി.പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റിൽ അവഗണിച്ചെന്നാണ് ആരോപണം.രാജ്യസഭയിലും ലോക്സഭയിലും ശക്തമായ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ഇൻഡ്യാ സഖ്യയോഗത്തിലാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചത്.