ബംഗ്ലാദേശ് കലാപം.. കൂട്ടമായി രാജ്യംവിട്ട് മന്ത്രിമാർ.. 2 മന്ത്രിമാർ സൈനിക കസ്റ്റഡിയിൽ…
ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിക്ക് ശേഷം രാജ്യംവിട്ടതിനു പിന്നാലെ പിരിച്ചുവിട്ട മന്ത്രിസഭയിലെ അംഗങ്ങളും കൂട്ടമായി ബംഗ്ലദേശ് വിട്ടു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുഹീബുൽ ഹസൻ ചൗധരി, സഹകരണ മന്ത്രിയായിരുന്ന മുഹമ്മദ് തൻസുൽ ഇസ്‍ലാം, ധനമന്ത്രിയായിരുന്ന അബ്ദുൽ ഹസൻ മഹ്മൂദ് അലി, സ്പോർട്സ് മന്ത്രി നസമുൽ ഹസൻ പാപോൻ, മേയർമാർ, സുപ്രീംകോടതി ജഡ്ജിമാർ എന്നിവരാണ് കൂട്ടമായി നാടുവിട്ടത്.
അതിനിടെ, രാജ്യം വിടാനൊരുങ്ങിയ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയായിരുന്ന ഹസൻ മഹ്മൂദിനെയും ഐ.ടി മന്ത്രി സുനൈദ് അഹ്മദ് പലകിനെയും സൈന്യം കസ്റ്റഡിയിലെടുത്തു. രാജ്യം വിടാനൊരുങ്ങുന്നതിനിടെയാണ് ധാക്ക വിമാനത്താവളത്തിൽ വെച്ച് ഹസനെ വ്യോമയാന വിഭാഗം തടഞ്ഞുവെച്ചത്. പിന്നീട് സൈന്യത്തിന് കൈമാറുകയായിരുന്നു. ഇന്ത്യയിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. ഇവർക്കൊപ്പം അവാമി ലീഗിന്റെ വിദ്യാർഥി സംഘടനയായ ഛാത്ര ലീഗിന്റെ രണ്ട് നേതാക്കളെയും സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.