ബംഗ്ലാദേശ് കത്തുന്നു..മുൻ ക്രിക്കറ്റ് ടീം നായകന്റെ വീട് കത്തിച്ചു..ഷേഖ് ഹസീനയുടെ സാരികളും പെയിന്റിങുകളും മോഷ്ടിച്ച് പ്രതിഷേധക്കാര്‍….
ബംഗ്ലാദേശിൽ സർക്കാർ വിരുദ്ധ കലാപം ആളിക്കത്തുന്നു. കലാപത്തിൽ പ്രക്ഷോഭകാരികൾ ക്രിക്കറ്റ് ടീം മുൻ നായകൻ മഷ്റഫെ മൊർതാസയുടെ വീട് തീ വച്ച് നശിപ്പിച്ചു. ഹസീനയുടെ പാർട്ടിയുടെ എംപി ആണ് മഷ്റഫെ മൊർതാസ. അതിനിടെ, പാർലമെൻ്റ് മന്ദിരം പ്രക്ഷോഭകർ പിടിച്ചെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പ്രക്ഷോഭകർ ഇരിപ്പിടങ്ങൾ കയ്യേറുകയും രേഖകൾ നശിപ്പിക്കുകയും ചെയ്തു. വസതി കൊള്ളയടിച്ച് പ്രതിഷേധക്കാര്‍ വസതിയുടെ പരിസരമാകെ അടിച്ചുതകര്‍ത്തു.
ഷേഖ് ഹസീനെ വസതി വിട്ടതിന് പിന്നാലെ, പ്രതിഷേധ സംഘത്തിലെ ഒരാള്‍ പെട്ടിയില്‍ നിറയെ ഹസീനയുടെ സാരിമോഷ്ടിക്കുന്നത് അത് പെട്ടിയില്‍ തലയിലാക്കി പോകുന്നം കാണാം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇത് തന്റെ ഭാര്യക്ക് നല്‍കുമെന്നും അവരെ പ്രധാനമന്ത്രിയാക്കാന്‍ പോകുന്നുവെന്ന് യുവാവ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
പ്രതിഷേധക്കാരില്‍ ചിലര്‍ രേഖകളും ഫയലുകളുമെല്ലാം അലോങ്കോലപ്പെടുത്തുന്നതും ചിലര്‍ വസതിയിലെ കിടക്കയില്‍ കിടന്ന് സെല്‍ഫി എടുക്കുന്നതും ഭക്ഷണം മോഷ്ടിച്ച് കഴിക്കുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൂടാതെ വസതിയിലുള്ള വിലപിടിപ്പുള്ള പെയിന്റിങ്ങുകളും പ്രതിഷേധക്കാര്‍ മോഷ്ടിച്ചുകൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.