ബംഗ്ലാദേശ് എംപിയുടെ കൊലപാതകം..തൊലി ഉരിഞ്ഞ് എല്ലുകള്‍ പ്ലാസ്റ്റിക് കവറിലാക്കി..യുവതി കസ്റ്റഡിയില്‍…

ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അനാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്.അൻവാറുൾ അസിമിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് കരുതുന്ന യുവതി ഷീലാഷ്ടി റഹ്‌മാനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.കൊൽക്കത്തയിലെ അപ്പാർട്ട്മെന്റിൽ വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം തൊലിയുരിഞ്ഞ് വെട്ടി കഷ്ണങ്ങളാക്കുകയും പ്ലാസ്റ്റിക് ബാഗുകളിലാക്കി നഗരത്തിന്റെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ സിഐഡി സംഘം വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു ഇതോടെയാണ് അന്‍വാറുള്‍ അന്‍വറിന്റെ കൊലപാതകത്തിന്റെ ദാരുണമായ വിവരങ്ങള്‍ പുറത്തുവന്നത്. കഴിഞ്ഞ ദിവസമാണ് അൻവാറുൾ അസിം അനാറിനെ കൊൽക്കത്തയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊൽക്കത്തയിലെ ഫ്ലാറ്റിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിലെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അൻവാറുൾ അസിമിന്‍റെ മൃതദേഹത്തില്‍ നിന്ന് തൊലി മാറ്റുകയായിരുന്നു. പിന്നീട് മൃതദേഹം പല കഷണങ്ങളാക്കി പാക്ക് ചെയ്ത് കൊല്‍ക്കത്തയുടെ പല ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button