ബംഗ്ലാദേശ് ഇടക്കാല സർക്കാർ..മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും…

ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായി തുടരുന്ന ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും. പ്രസിഡന്റുമായി വിദ്യാർത്ഥി പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.സര്‍ക്കാരിലെ മറ്റ് അംഗങ്ങളെ വൈകാതെ തന്നെ തീരുമാനിക്കും. പ്രക്ഷോഭകാരികളുടെ ആവശ്യം കണക്കിലെടുത്ത് സൈനിക നേതൃത്വത്തിലും വ്യാപക അഴിച്ചുപണി ഉണ്ടാവും.

നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ധനുമാണ് മുഹമ്മദ് യൂനുസ്.ബംഗ്ലാദേശില്‍ സര്‍വസമ്മതനാണ് മുഹമ്മദ് യൂനുസ്. അതിനാല്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ വരുന്നത് അംഗീകരിച്ച് പ്രക്ഷോഭകാരികള്‍ പ്രതിഷേധം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button