ബംഗ്ലാദേശിൽ സ്ഥിതി ഗുരുതരം..നേതാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു..മേഘാലയിലും ജാ​ഗ്രത…

ബംഗ്ലാദേശിൽ സർക്കാർ വിരുദ്ധ കലാപത്തിൽ വ്യാപക അക്രമം. ഖുൽനയിൽ അവാമി ലീഗ് നേതാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. ഷേർപുർ ജയിൽ തകർത്ത് 500 തടവുകാരെ മോചിപ്പിച്ച പ്രക്ഷോഭകർ നിരവധി സർക്കാർ ഓഫീസുകൾക്കും തീയിട്ടു.നിലവിൽ ബം​ഗ്ലാദേശിൽ നിന്ന് വലിയ പ്രക്ഷോഭത്തിന്റെ വാർത്തകളാണ് പുറത്തുവരുന്നത്.

അതേസമയം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഘാലയയിലും ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട് . ബം​ഗ്ലാദേശിനോട് ചേ‍‍ർന്ന അതിർത്തി മേഖലകളിൽ കർഫ്യൂ ഏർപ്പെടുത്തി. അടിയന്തിര യോ​ഗം ചേർന്ന് സാഹചര്യം വിലയിരുത്തിയെന്ന് മേഘാലയ ഉപമുഖ്യമന്ത്രി പ്രെസ്റ്റോൺ ടിൻസോങ് അറിയിച്ചു.

Related Articles

Back to top button