ബംഗ്ലാദേശിനെതിരെ ടി20 തൂക്കാന്‍ ഇന്ത്യ നാളെയിറങ്ങുന്നു! മത്സരം കാണാന്‍ ഈ വഴികള്‍
ബംഗ്ലദേശിനെതിരായ ടി20 പരമ്പരയ്ക്കായി ഇന്ത്യ നാളെയിറങ്ങും. രണ്ട് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. ഗ്വാളിയോറിലെ മാധവ് റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം തുടങ്ങുക. ടെസ്റ്റ് പരമ്പരയിലെ നാണക്കേട് മായ്ക്കാനാണ് ബംഗ്ലാദേശ് ഇറങ്ങുന്നതെങ്കില്‍ സൂര്യകുമാര്‍ യാദവിന് കീഴില്‍ ടി20 പരമ്പരയും തൂത്തുവാരാനാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യരകുമാറിന് കീഴില്‍ ശ്രീലങ്കക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.




