ബംഗാൾ ട്രെയിൻ അപകടം..മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് റെയില്‍വേ…
ബംഗാളിൽ കാഞ്ചന്‍ജംഗ എക്സ്പ്രസ് ട്രെയിനില്‍ ഗുഡ്സ് ട്രെയിന്‍ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം ട്രെയിന്‍ അപകടത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തി.കഴിഞ്ഞ പത്ത് വര്‍ഷമായി റെയില്‍വേ മന്ത്രാലയത്തില്‍ കെടുകാര്യസ്ഥതയാണെന്നും സ്വയം പ്രമോഷന്റെ വേദിയാക്കി റെയില്‍വേയെ മാറ്റിയെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.