ബംഗാള്‍ കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷന്‍..

പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസിന് ഇനി പുതിയ സംസ്ഥാന അദ്ധ്യക്ഷന്‍. ശുഭാംഗര്‍ സര്‍ക്കാരാണ് പുതിയ അദ്ധ്യക്ഷന്‍. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അരുണാചല്‍പ്രദേശ്, മേഘാലയ, മിസോറാം സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു സര്‍ക്കാര്‍.

മുന്‍ ലോക്‌സഭാ എംപി അധിര്‍ രഞ്ജന്‍ ചൗധരിയായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചൗധരി പരാജയപ്പെട്ടതോടെ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. മുന്‍ ക്രിക്കറ്റ് താരം യുസുഫ് പത്താനോടാണ് ചൗധരി പരാജയപ്പെട്ടത്. അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് പാര്‍ട്ടിക്ക് നല്‍കിയ സംഭാവനകളെ ഹൈക്കമാന്‍ഡ് പ്രകീര്‍ത്തിച്ചു.

Related Articles

Back to top button