ഫ്ലോറിഡയെ തകർത്ത് മിൽട്ടൺ..മരണം 10 കടന്നു….
അമേരിക്കയിലെ ഫ്ലോറിഡയിൽ നാശം വിതച്ച മിൽട്ടൻ ചുഴലിക്കാറ്റിൽ 14 മരണം. നാശനഷ്ടങ്ങളുണ്ടായ മേഖലയിൽ പരിശോധന തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് വിവരം.നിരവധി കെട്ടിടങ്ങൾ തകർന്നു. വൈദ്യുതി തടസ്സപ്പെട്ടതോടെ 30 ലക്ഷത്തിലേറെ വീടുകളും ബിസിനസ് സ്ഥാപനങ്ങളും ഇരുട്ടിലായി.
മുൻകരുതലിന്റെ ഭാഗമായി ഫ്ളോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഫ്ളോറിഡ തീരത്ത് അതീവ ജാഗ്രതാനിർദേശവും നൽകി. ആയിരക്കണക്കിന് പേർ വീടുകൾ ഒഴിഞ്ഞ് സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറി.



