ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം… നടത്തിപ്പുകാർക്കെതിരെ കേസ്…

തിരുവനന്തപുരം: വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ നടത്തിപ്പുകാർക്കെതിരെ കേസ്. ഫ്ലോട്ടിങ് ബ്രിഡ്ജ് നടത്തിപ്പ് ചുമതലയുള്ള ‘ജോയ് വാട്ടർ സ്പോർട്സ്’ എന്ന സ്ഥാപനത്തിന് എതിരെയാണ് കേസ് എടുത്തത്. ഐപിസി സെക്ഷൻ 336, 337, 338 എന്നീ വകുപ്പുകൾ ചുമത്തി.മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ആളുകളെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ കടത്തിവിട്ടതിനാണ് കേസ്. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ അപകടം ഉണ്ടാകുമെന്ന് അറിവുള്ളവരാണ് പ്രതികൾ എന്ന് എഫ്ഐആറിൽ പൊലീസ് പറയുന്നു. അപകടത്തിൽപെട്ടയാളുടെ മൊഴി പ്രകാരമാണ് കേസ് എടുത്തത്.

Related Articles

Back to top button