ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടം… സുരക്ഷാ വീഴ്ച്ച….
തിരുവനന്തപുരം: വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജിലുണ്ടായ അപകടത്തിന് കാരണം അധികൃതരുടെ സുരക്ഷാ വീഴ്ചയാണെന്ന് പ്രദേശവാസികളും ലൈഫ് ഗാർഡും. ഇന്ന് ഉച്ച മുതൽ ശക്തമായ വേലിയേറ്റം ഉണ്ടായിരുന്നത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് നടത്തുന്നവർക്ക് അറിയാമായിരുന്നിട്ടും വേണ്ടത്ര ജാഗ്രത സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ ജനങ്ങളുടെ സുരക്ഷയ്ക്കും പ്രാധാന്യം നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.വർക്കല കടൽ ഭാഗത്ത് ഇന്ന് ഉച്ച മുതൽ അമിതമായ തിര ഉണ്ടായിരുന്നതായാണ് ലൈഫ് ഗാർഡുകൾ പറയുന്നത്. എന്നിട്ടുപോലും ടൂറിസം അധികൃതർ ഫ്ലോട്ടിം ഗ് ബ്രിഡ്ജിൽ ആളുകളെ കയറ്റുമ്പോൾ ജാ ഗ്രത പാലിച്ചില്ല. ഇത്രയും വലിയൊരു അപകടം ഉണ്ടാകാൻ കാരണമായ അവസ്ഥ ദയനീയമാണ്. ഫ്ലോട്ടിംഗ് ബ്രിഡ്‌ജിൽ സേഫ്റ്റി കുറവാണെന്ന കാര്യം മുനിസിപ്പാലിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ടൂറിസം വകുപ്പിന്റെ നേരിട്ടുള്ള നിർദ്ദേശമാണെന്നും അതിന് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ടൂറിസം വകുപ്പ് ചെയ്‌തിട്ടുണ്ടെന്നുമാണ് മുനിസിപ്പാലിറ്റി അധികൃതർ അന്ന് പറഞ്ഞത്. ടൂറിസം വകുപ്പ് അപകടകരമായ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ ജനങ്ങളുടെ സുരക്ഷയ്ക്കും പ്രാധാന്യം നൽകണം’- പ്രദേശവാസി പറഞ്ഞു.