ഫ്ലാറ്റിനുള്ളിൽ യുവതിയുടെ മൃതദേഹം..ഐആര്‍എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍…
ഫ്ലാറ്റിനുള്ളിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഐആര്‍എസ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ത്യൻ റവന്യൂ സർവീസിലെ ഉദ്യോഗസ്ഥനായ സൗരഭ് മീണയാണ് നോയിഡയിൽ അറസ്റ്റിലായത്. ഇയാളുടെ അപ്പാർട്ട്മെന്റിലാണ് ശിൽപ ഗൗതം എന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഇവര്‍ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് ശില്‍പ്പയടെ കുടുംബം പൊലീസിനോട് പറഞ്ഞു.
സൗരഭ് ശില്‍പയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്ന് ശില്‍പയുടെ പിതാവ് പറഞ്ഞു.ഇതിനെച്ചൊല്ലി തർക്കങ്ങളും കൈയേറ്റവും പതിവായിരുന്നു എന്നും പിതാവ് പറയുന്നു.സൗരഭ് വഞ്ചനയും ശാരീരിക പീഡനവും മകളോട് കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.മകളെ സൗരഭ് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് പിതാവ് പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് സൗരഭിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കേസിന്റെ എല്ലാ വശവും പരിശോധിക്കുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷം മാത്രമേ യാഥാർത്ഥ മരണ കാരണം വ്യക്തമാവൂ എന്നും പൊലീസ് പറഞ്ഞു.