ഫ്രിജിൽ മൃതദേഹം കണ്ടെത്തിയ സംഭവം..ബാർബർ ഷോപ്പിലെ ജീവനക്കാരൻ കസ്റ്റഡിയിൽ….
അപ്പാർട്മെന്റിലെ ഫ്രിജിൽനിന്ന് 29 വയസ്സുകാരിയുടെ മൃതദേഹം കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിൽ.മാളിലെ ജീവനക്കാരിയായിരുന്ന നെലമംഗല സ്വദേശി മഹാലക്ഷ്മിയുടെ ശരീരഭാഗങ്ങളാണ് വയാലിക്കാവിൽ മുന്നേശ്വര ബ്ലോക്കിലെ അപ്പാർട്മെന്റിൽനിന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
വിവാഹിതയായ മഹാലക്ഷ്മി, ഭർത്താവും മകളുമായി വേർപെട്ട് ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. അപ്പാർട്മെന്റിൽനിന്ന് ദുർഗന്ധം വമിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് മഹാലക്ഷ്മിയുടെ കുടുംബാംഗങ്ങളാണ് ഫ്രിജിൽനിന്നു ശരീരഭാഗങ്ങൾ കണ്ടെത്തിയത്.മഹാലക്ഷ്മിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബാർബർ ഷോപ്പിലെ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇയാൾ മഹാലക്ഷ്മിയെ കാണാൻ അപ്പാർട്മെന്റിൽ നിരന്തരം എത്തിയിരുന്നതായി മൊഴി ലഭിച്ചിരുന്നു.