ഫോൺ വാങ്ങി വെച്ചു..അസ്വസ്ഥനായ 16 കാരൻ മാതാപിതാക്കളെയും സഹോദരിയെയും വെടിവെച്ച് കൊന്നു…

മൊബൈൽ ഫോൺ എടുത്ത് വെച്ചതിൽ അസ്വസ്ഥനായ 16 കാരൻ മാതാപിതാക്കളെയും സഹോദരിയെയും വെടിവെച്ച് കൊന്നു.കുട്ടി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ബ്രസീലിൽ സാവോപോളോയിലാണ് സംഭവം .ഫോൺ എടുത്തുവെച്ചതിലുണ്ടായ പ്രകോപനമാണ് ആക്രമണത്തിലേക്ക് കുട്ടിയെ നയിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

സിവിൽ പൊലീസ് ഓഫീസറായ പിതാവിന്റെ സർവീസ് തോക്ക് ഉപയോഗിച്ചാണ് കുട്ടി കൊല നടത്തിയത്. അച്ഛനെ പിറകിൽ നിന്ന് വെടിവെച്ച് വീഴ്ത്തിയ കുട്ടി മുകളിലെ റൂമിൽ പോയി സഹോദരിയെയും അമ്മയെയും സമാന സാഹചര്യത്തിൽ കൊലപ്പെടുത്തുകയായിരുന്നു .കുട്ടിയെ സാവോ പോളോ പൊലീസ് ജുവനൈൽ ഡിറ്റൻഷൻ സെൻ്ററിലേക്ക് മാറ്റി.

Related Articles

Back to top button