ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

മാവേലിക്കര: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേന്‍ ആലപ്പുഴ ജില്ലാ സമ്മേളനം മാവേലിക്കരയില്‍ നടന്നു. താലൂക്ക് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.സി.ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.മോഹനന്‍പിള്ള അധ്യക്ഷനായി. ഫോട്ടോപ്രദര്‍ശനം മാവേലിക്കര നഗരസഭ ചെയര്‍മാന്‍ കെ.വി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രഫി മത്സരം ചെയര്‍മാന്‍ ബി.രവീന്ദ്രന്‍ അധ്യക്ഷനായി. ട്രേഡ്‌ഫെയര്‍ സംസ്ഥാന സെക്രട്ടറി ബി.ആര്‍.സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്പ്രസിഡന്റ് പ്രസാദ് ചിത്രാലയ അധ്യക്ഷനായി. സംഘടന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി ബി.ആര്‍.സുദര്‍ശനനും വാര്‍ഷിക റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി ഹരീഷ് കൈരളിയും വാര്‍ഷിക കണക്കുകള്‍ ജില്ലാ ട്രഷറാര്‍ അനില്‍ ഫോക്കസും ജില്ലാ വെല്‍ഫയര്‍ കണക്കുകള്‍ ആര്‍.ഉദയനും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ജയന്‍ ക്ലാസിക് മുഖ്യപ്രഭാഷണം നടത്തി.

ഫോട്ടോഗ്രാഫി സമ്മാനവിതരണം ചലചിത്ര അഭിനേതാവ് സഹീര്‍ മുഹമ്മദും വിവിധ വിദ്യാഭ്യാസ അവാര്‍ഡുകള്‍ ബി.ആര്‍.സുദര്‍ശനന്‍, ബി.രവീന്ദ്രന്‍, സന്തോഷ് ഫോട്ടോവേള്‍ഡ്, സുരേഷ് ചിത്രമാലിക എന്നിവര്‍ വിതരണം ചെയ്തു. ബെയിലി ജോര്‍ജ്ജ്, സജി എണ്ണക്കാട്, ആര്‍.ഉദയന്‍, കൊച്ചുകുഞ്ഞ്.കെ.ചാക്കോ, ബൈജു ശലഭം, തോമസ്.പി.ജെ, അജി ആദിത്യ, സുനുഷാല്‍, അശോക് ദേവസൂര്യ, ജെ.ആന്റണി എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി.മുരളി സ്വാഗതവും സ്വാഗത സംഘം ചെയര്‍മാന്‍ യൂ.ആര്‍.മനു നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി പ്രകടനം, ആര്‍ട്ടിസ്റ്റ് സിനിയുടെ ചിത്രപ്രദര്‍ശനം, ഫോട്ടോഗ്രഫി പ്രദര്‍ശനം, ട്രേഡ് ഫെയര്‍ എന്നിവയും നടന്നു.

ഭാരവാഹികളായി എസ്.മോഹനന്‍പിള്ള (പ്രസിഡന്റ്), കെ.ജി.മുരളി, പ്രസാദ് ചിത്രാലയ (വൈസ് പ്രസിഡന്റന്മാര്‍), അനില്‍ ഫോക്കസ് (സെക്രട്ടറി), ബെയ്‌ലി ജോര്‍ജ്ജ്, സലീല്‍ ഫോട്ടോപാര്‍ക്ക് (ജോയിന്റ് സെക്രട്ടറിമാര്‍), ജോണി ജോസഫ് (ട്രഷറാര്‍), ഹേമദാസ് ഡോണ്‍ (പി.ആര്‍.ഒ), ബി.ആര്‍.സുദര്‍ശനന്‍, ബി.രവീന്ദ്രന്‍, ഹരീഷ് കൈരളി, ബൈജു ശലഭം (സംസ്ഥാന കമ്മറ്റി അംഗങ്ങള്‍) എന്നിവര്‍ തെരഞ്ഞെടുത്തു.

Related Articles

Back to top button