ഫൈനലിൽ തോറ്റ ടീമിന് 10 കോടി….അപ്പോൾ ജയിച്ച ഇന്ത്യൻ ടീമിന് എത്ര കിട്ടും..
13 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യ ലോകകപ്പ് കിരീടം വീണ്ടുമുയർത്തി. 17 വർഷത്തിന് ശേഷമാണ് കുട്ടി ക്രിക്കറ്റിൽ ഇന്ത്യ കിരീടം നേരിടുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ടെസ്റ്റ് ലോക കിരീടവും ഏകദിന കിരീടവും ഫൈനൽ പോരിൽ നഷ്ടമായ ഇന്ത്യക്ക് ഈ ടി 20 ലോകകപ്പിലെ കിരീടം വളരെ പ്രധാനവും വൈകാരികവുമാണ്. ഒന്നര പതിറ്റാണ്ടുകളോളം ഇന്ത്യൻ ക്രിക്കറ്റിന്റെ നെടും തൂണുകളായിരുന്ന രോഹിതും വിരാടും പടിയിറങ്ങുന്ന ലോകകപ്പ് എന്ന നിലയിൽ മികച്ച യാത്രയയപ്പ് നൽകാനും ടീമിനായി.
ഏത് ലോകകപ്പ് ടൂര്‍ണമെന്റും അവസാനിക്കുമ്പോള്‍, അത് ക്രിക്കറ്റായാലും ഫുട്‍ബോളായാലും മറ്റ് ഗെയിമുകളായാലും ആകാംഷയുണര്‍ത്തുന്ന കാര്യമാണ് അതിന്റെ സമ്മാനത്തുക. ഫൈനലിൽ വിജയിച്ച ഇന്ത്യക്ക് മാത്രമല്ല, റണ്ണറപ്പായ സൗത്ത് ആഫ്രിക്കയ്ക്കും സെമി ഫൈനലിസ്റ്റുകളായ അഫ്‌ഗാനിസ്ഥാനും ഇംഗ്ലണ്ടിനും എത്ര രൂപയാണ് സമ്മാന തുകയായി ലഭിക്കുക. അതിന്റെ കണക്കുകളിലേക്ക് നോക്കാം..