ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടു… അവളെ തേടി മലേഷ്യയില്‍ പോയി… പന്നീട് സംഭവിച്ചത് – നടൻ മണികണ്ഠൻ പറയുന്നു…
തനിക്ക് താത്പര്യം തോന്നിയ ഒരു പെൺകുട്ടിയിൽ നിന്നും നേരിട്ട അനുഭവം വെളിപ്പെടുത്തി നടൻ മണികണ്ഠൻ. മലേഷ്യയിലുള്ള ഒരു പെണ്‍കുട്ടിയുമായി സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടതും അവളെ കാണാൻ പോയതുമാണ് താരം പങ്കുവച്ചത്.നടന്റെ വാക്കുകൾ ഇങ്ങനെ, ‘മലേഷ്യയിലുള്ള ഒരു പെണ്‍കുട്ടി ഫേസ് ബുക്കിലൂടെ എന്നെ പരിചയപ്പെട്ടു. അവളെ തേടി മലേഷ്യയില്‍ പോയി, അവിടെ ഞങ്ങള്‍ നാലഞ്ച് ദിവസം കൂടെ ഒരുമിച്ച് നിന്നില്ല, അതിനുള്ളില്‍ തന്നെ പല തരത്തിലുള്ള ടോര്‍ച്ചറിങ് ഞാന്‍ അവളില്‍ നിന്നും അനുഭവിച്ചു. പല കാരണങ്ങള്‍ പറഞ്ഞ് എന്റെ കൈയ്യിലുള്ള കാശ് എല്ലാം അവള്‍ വാങ്ങി, എപ്പോഴും പ്രശ്നങ്ങളെ കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരുന്നു. അവളോട് വലിയ പ്രണയം ഉണ്ടായിട്ട് പോയതല്ല, അവള്‍ക്കും എനിക്കും എന്തോ ഒരു അട്രാക്ഷന്‍ ഉണ്ടായിരുന്നു. കുറേ ആയില്ലേ തനിച്ച് ജീവിയ്ക്കുന്നു, നമുക്ക് ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കാം, നീ മലേഷ്യയിലേക്ക് വാ എന്ന് അവള്‍ നിര്‍ബന്ധിച്ചത് പ്രകാരം ആണ് ഞാന്‍ പോയത്.പറ്റിക്കപ്പെടാന്‍ വേണ്ടി, സെക്സിന് മാത്രം ആഗ്രഹിച്ച് മലേഷ്യ വരെ പോകണമായിരുന്നോ, അതാണ് ആവശ്യമെങ്കില്‍ ഇവിടെ സെക്സ് വര്‍ക്കേഴ്സ് ഉണ്ടല്ലോ എന്നായിരുന്നു ഷക്കീലയുടെ ചോദ്യം. രണ്ട് പേരും ഇഷ്ടപ്പെട്ട് ചെയ്യുന്നതായിരിക്കണം സെക്സ് എന്നായിരുന്നു ഇതിനു മണികണ്ഠന്റെ മറുപടി.