ഫേസ്ബുക് പോസ്റ്റുകൾ വിനയായി.. എൽഡിഎഫ് ജില്ലാ കൺവീനർ സ്ഥാനത്തു നിന്നും കെ കെ ശിവരാമനെ നീക്കി…

തിരുവനന്തപുരം: ഇടുക്കി എൽഡിഎഫ് ജില്ലാ കൺവീനർ സ്ഥാനത്തു നിന്നും കെ കെ ശിവരാമനെ നീക്കി. സിപിഐ സംസ്ഥാന എക്സക്യൂട്ടീവിന്റേതാണ് തീരുമാനം. ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഘടക കക്ഷികൾക്ക് ദോഷം ഉണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായപ്പെട്ടു. മുന്നണി മര്യാദകൾ പാലിക്കാതെയുള്ള അഭിപ്രായങ്ങൾ കെ കെ ശിവരാമൻ ചെയ്തതെന്നാണ് വിലയിരുത്തല്‍. പകരം ജില്ലാ സെക്രട്ടറി കെ സലിം കുമാർ എൽഡിഎഫ് കൺവീനറായേക്കും.

അതേസമയം, തന്നെ നീക്കിയത് പാർട്ടിയുടെ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണെന്ന് കെ കെ ശിവരാമൻ പ്രതികരിച്ചു. എൽഡിഎഫ് കൺവീനർമാർ പാർട്ടി ജില്ലാ സെക്രട്ടറിമാർ ആയിരിക്കണമെന്ന് തീരുമാനമുണ്ട്. അതിൻറെ ഭാഗമായാണ് തന്നെ മാറ്റിയതെന്നും ശിവരാമൻ കൂട്ടിച്ചേർത്തു.

Related Articles

Back to top button