ഫേസ്ബുക്കിലും വാട്സ്ആപ്പിലുമുള്‍പ്പടെ മെറ്റ എഐ സേവനം….

വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, മെറ്റ എഐ പോര്‍ട്ടല്‍ എന്നിവയില്‍ എഐ അസിസ്റ്റന്റ് ലഭ്യമാക്കിയതായി മെറ്റ. ഇതോടെ ഉപയോക്താക്കള്‍ക്ക് ആപ്പില്‍ നിന്ന് പുറത്തുപോകാതെ തന്നെ എഐ സേവനങ്ങള്‍ ഉപയോഗിക്കാനാകും.ലോകത്തിലെ മുന്‍നിര എഐ അസിസ്റ്റന്റുകളിലൊന്നായ മെറ്റ എഐ ഇന്ത്യയില്‍ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം, മെറ്റ.എഐ പോര്‍ട്ടല്‍ എന്നിവയില്‍ ഇംഗ്ലീഷിലാണ് ലഭ്യമാകുന്നത്. ‘ഞങ്ങളുടെ ഇന്നേവരെയുള്ള ഏറ്റവും നൂതനമായ മെറ്റയുടെ ലാര്‍ജ് ലാഗ്വേജ് മോഡലായ മെറ്റ ലാമ 3 ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്’ എന്നാണ് സേവനത്തെ കുറിച്ച് മെറ്റ അറിയിച്ചത്. കഴിഞ്ഞ വര്‍ഷമാണ് മെറ്റ ആദ്യമായി മെറ്റാ എഐ പ്രഖ്യാപിച്ചത്.

Related Articles

Back to top button