ഫെഫ്കയിൽ നിന്ന് ആഷിഖ് അബുവിന്റെ അംഗത്വം നേരത്തെ നഷ്ടപ്പെട്ടിരുന്നു…
കൊച്ചി: സംവിധായകൻ ആഷിഖ് അബു സംഘടനയിൽ നിന്നു രാജിവച്ചതിൽ പ്രതികരണവുമായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ. ആഷിഖ് അബുവിന്റെ രാജി മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നും എട്ടു വർഷത്തെ വാർഷിക വരിസംഖ്യ അടയ്ക്കാതിരുന്നതിനാൽ ആഷിഖിനു നേരത്തേതന്നെ അംഗത്വം നഷ്ടമായിരുന്നുവെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രൺജി പണിക്കരും ജനറൽ സെക്രട്ടറി ജി എസ് വിജയനും പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കുടിശിക തുക പിഴയും ചേർത്ത് 5000 രൂപ ഓഗസ്റ്റ് 12നാണ് ആഷിഖ് അബു അടച്ചതെന്നും ശേഷം ഇപ്പോൾ രാജി വാർത്ത പ്രഖ്യാപിക്കുന്നതും വിചിത്രമായി തോന്നുന്നുവന്നാണ് സംഘടന വിശദീകരിക്കുന്നത്.