ഫുട്മ്പോള്‍ കളിയെ ചൊല്ലി തർക്കം..ഉത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു…
ഇരിങ്ങാലക്കുട മൂര്‍ക്കനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു .അരിമ്പൂർ സ്വദേശി അക്ഷയ് (25) ആണ് കൊല്ലപ്പെട്ടത്.ഫുട്മ്പോള്‍ കളിയെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത് .സംഭവത്തിൽ ഏഴുപേർക്ക് പരിക്കേറ്റു .പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവർ ഇരിങ്ങാലക്കുട, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മൂര്‍ക്കനാട് സ്വദേശികളായ അനുമോദും സഹോദരന് അഭിനന്ദുമാണ് അക്ഷയിയെ കുത്തിയതെന്നാണ് പൊലീസിന് ലഭിച്ച സൂചന. അനുമോദും അഭിനന്ദും നിരവധി കേസുകളില്‍ പ്രതികളാണെന്നും പൊലീസ് അറിയിച്ചു.