ഫാർമസിസ്റ്റ്സ് അസോസിയേഷൻ വനിതാ കൺവെൻഷൻ
മാവേലിക്കര- കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രഥമ ജില്ലാ വനിതാ കൺവെൻഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. സ്വകാര്യ മേഖലയിലുള്ള മുഴുവൻ ഫാർമസിസ്റ്റുകൾക്കും പ്രത്യേക ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ വനിതാ കൺവെൻഷൻ ആവശ്യപ്പെട്ടു. സ്ത്രീകൾ തൊഴിൽ മേഖലയിൽ നേരിടുന്ന പ്രതിസന്ധികളും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാർ ആലപ്പുഴ സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ.എസ്.സീമ നയിച്ചു.
ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ഫിദ അൻസാരി യോഗത്തിൽ അധ്യക്ഷയായി. ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു ഉണ്ണികൃഷ്ണൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി സംഗീത ജയകൃഷ്ണൻ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ഷീബ സേതുലാൽ, ജില്ലാ സെക്രട്ടറി സി.ജയകുമാർ, പ്രസിഡന്റ് എ.പി ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രീന ബിജുനാഥ്, പ്രീത ബൈജു , സിന്ധു.കെ.എൽ, ശില്പ ജയൻ, മഞ്ചു പ്രമോദ്, നിഷ.ഇ.കുട്ടി, ഷീബ താമരക്കുളം, ദീപ ശ്രീകുമാർ, പാർവതി.ജി.നായർ എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി ബിന്ദു ഉണ്ണികൃഷ്ണൻ (ചെയർപേഴ്സൺ) പ്രീന ബിജുനാഥ് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.