ഫാർമസിസ്റ്റായ അനുഷയ്ക്ക് അറിയാം… എങ്ങനെ കൊലപ്പെടുത്തണമെന്ന്….
എയർ ഇഞ്ചക്ഷൻ രീതിയിലൂടെയാണ് അനുഷ കൊലപാതകം ആസൂത്രണം ചെയ്തത്. വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് ഇഞ്ചക്ഷൻ ചെയ്താൽ രക്ത ധമനികളിൽ ബ്ലോക്ക് ഉണ്ടാകും, മരണം സംഭവിക്കും. ഫാർമസിസ്റ്റായ അനുഷയ്ക്ക് ഇത് നല്ലതുപോലെ അറിയാമായിരുന്നുവെന്നും പൊലീസ് പറയുന്നു.
പ്രതിയായ അനുഷയും, വധശ്രമത്തിനിരയായ സ്നേഹയുടെ ഭർത്താവ് അരുണും തമ്മിൽ ഏറെക്കാലമായി അടുപ്പമുണ്ട്. പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന സ്നേഹയെ കാണാൻ ആഗ്രഹം ഉണ്ടെന്ന് അനുഷ തന്നെയാണ് അരുനിനോട് പറഞ്ഞത്. പക്ഷേ ആശുപത്രിയിൽ എത്തി, നേഴ്സായി വേഷമണിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുമെന്ന് അറിയില്ലായിരുന്നു എന്നാണ് അരുൺ പോലീസിനോട് പറഞ്ഞത്. അനുഷയുടെ ഫോണിലെ അരുണുമായുള്ള ചാറ്റുകൾ അടക്കം ക്ലിയർ ചെയ്തിരിക്കുകയാണ്. കൊലപാതകം ആസൂത്രണം ചെയ്തതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിൽ പോലീസ് ശാസ്ത്രിമായ പരിശോധന നടത്തും. കൃത്യം നടത്താൻ സിറിഞ്ചും കോട്ടും ഒക്കെ വാങ്ങിയ കായംകുളം പുല്ലുകുളങ്ങരയിലെ കടയിലെത്തിച്ച് അനുഷയെ പൊലീസ് തെളിവെടുത്തു.